💢 വന്ദനം 💢
പുലരിക്ക്
കുളിരുണ്ട് പൂക്കൾക് മണമുണ്ട്
പൂമ്പാറ്റകൾക്കു
നിറവുമുണ്ട്
ഒരു
കുഞ്ഞു ശലഭമായ് പാറി നടക്കുവാൻ
ഒരു
നാളിൽ ഞാനും കൊതിച്ചിരുന്നു
കാലത്തുണരുന്ന
നേരം മുതൽക്കെന്നെ
കാത്തു
രക്ഷിക്കുന്ന ചൈതന്യമേ
പുലരിയുടെ,
പൂക്കളുടെ, പറവയുടെ
ദർശനം പതിവാണെനിക്കെന്നുമങ്കണത്തിൽ
സൂര്യകിരണങ്ങൾ,
നാട്ടുവഴികളും
സായന്തനത്തിന്റെ
പൊൻകതിരും
ഏകുന്നിതെല്ലാമെനിക്കെന്നുമൊരോരോ
നവ്യാനുഭൂതിതൻ
ഉൾപുളകം
വന്ദനം
നേരുന്നു നന്മകൾ നൽകുന്ന
സർവ്വേശ്വരാ
മൽ ജഗന്നിയന്താ
നിത്യവും
നിത്യവും നിന്നെ നമിക്കുന്നു
മേവിട
ഗ്രാമത്തിൻ കാവിലമ്മേ ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ