അവസ്ഥ ...ദുരവസ്ഥ ..
പോയവർഷത്തിലെ സാധ്യയായ നാളുകൾ
പൂർത്തിയാക്കിടാൻ കഴിഞ്ഞതില്ല
വേനലിൻ ചൂടും വരൾച്ചയും പൊയ്‌പ്പോയി
വർഷ മേഘങ്ങൾ വിരുന്നിനെത്തി
അങ്കണ കോണിലെ നാലുമണിച്ചെടി
പുഞ്ചിരി പൂമൊട്ട് നീട്ടി നിന്നു
സായന്തനത്തിലെ താരോളി തെന്നലി
നാലുകെട്ടിനു വലതു വെച്ചു
രാവെരിഞ്ഞെത്തിയ പകല് തീരുമ്പോഴും
ആകാശവാണിയിലാശയില്ല
എന്റെ വിലക്കുകളെന്നു തീരും ഇനി
എന്ന് ഞാൻ പോയിടും സ്‌കൂളിലേക്ക് ?
അന്തമില്ലാതെയലയുമാ മാരിയെ
അന്തകൻ പോലും തിരസ്കരിച്ചോ ?
ഭൂലോകമാകെ വിഴുങ്ങുവാനെത്തിയ
വേതാളകോലമേ ഭാവിയെന്ത് ?
സാമൂഹ്യ ദൂരവുമാവരണങ്ങളും
വ്യക്തി ശുചിത്വവും ജീവ ചര്യ
ആരോഗ്യദായകം ഭക്ഷണം ജീവിതം
ആദായമില്ലാത്ത നാളുകളും .
ഒത്തൊരുമിച്ചിടാം ഒന്നിച്ചു പോരാടാം
ആധിയും വ്യാധിയും ദുരെ നിർത്താം
കൈതൊഴാം ചൊല്ലിടാം നന്മതൻ മന്ത്രങ്ങൾ
ഈശ്വര ചിന്തയിൽ കുട്ടുകാരെ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ